കെമിസ്ട്രി നൊബേല്‍ മൂന്നു ഗവേഷകര്‍ പങ്കിടും

സ്റേറാക്ക്ഹോം: മെറ്റല്‍ ഓര്‍ഗാനിക്ക് ഫ്രെയിം വര്‍ക്കുകള്‍ വികസിപ്പിച്ച മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2025ലെ രസതന്ത്ര നൊബേല്‍. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലാ പ്രൊഫസര്‍ സുസുമു കിറ്റഗാവ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലാ പ്രൊഫസര്‍ റിച്ചാര്‍ഡ് റോബ്സണ്‍, യുഎസ് കാലിഫോര്‍ണിയ സര്‍വകലാശാലാ പ്രൊഫസര്‍ ഒമര്‍ എം. യാഗി എന്നിവര്‍ക്കാണു പുരസ്കാരം. മരുഭൂമിയിലെ വായുവില്‍ നിന്നു വെള്ളം ശേഖരിക്കുന്നതിലേക്ക് നയിക്കുന്നതടക്കം നേട്ടങ്ങള്‍ക്കു വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടുപിടിത്തം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുന്നതിനും വിഷവാതകങ്ങള്‍ സംഭരിക്കുന്നതിനും രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇവരുടെ ഗവേഷണം സഹായിക്കും.

പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ക്കു പുരസ്കാരം. ലോഹ അയോണുകള്‍ ദീര്‍ഘമായ ജൈവ (കാര്‍ബണ്‍ അധിഷ്ഠിത) തന്മാത്രകളാല്‍ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്രാ ഘടന ഉണ്ടാക്കിയത്. ലോഹ അയോണുകളും തന്മാത്രകളും ഒരുമിച്ച് ക്രമീകരിച്ചപ്പോള്‍ ഇടയില്‍ സുഷിരങ്ങളുള്ള ക്രിസ്ററല്‍ രൂപപ്പെട്ടു. ഈ സുഷിരങ്ങളുള്ള വസ്തുക്കളെയാണ് ലോഹ~ജൈവ ചട്ടക്കൂടുകള്‍ അഥവാ മെറ്റല്‍~ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകള്‍ എന്ന് വിളിക്കുന്നത്.

സമ്മാനമായ 11 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ വിജയികള്‍ പങ്കുവയ്ക്കും.
- dated 09 Oct 2025

Comments:

Keywords: Europe - Otta Nottathil - chemistry_nobel_2025 Europe - Otta Nottathil - chemistry_nobel_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം
minister_mons_reception_ITMA_on_22_2026_roma
യൂറോപ്പ് ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
യൂറോപ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് കര്‍ശന വിലക്ക്; ലംഘിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക് പിഴ; മതസ്വാതന്ത്ര്യ സംവാദം കനക്കുന്നു
winter_time_eu_2026_oct_25_sunday
യൂറോപ്പ് യൂറോപ്പില്‍ ശൈത്യകാല സമയം ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ നിലവില്‍ വരും ; ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കും ; ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറാകും
riots_in_france_warning_foreurope_germany_oct_19_2026
യൂറോപ്പ് കത്തിയെരിയുന്ന ഫ്രാന്‍സ് ; അരാജകത്വത്തിന്റെ തെരുവ് യുദ്ധങ്ങള്‍; യൂറോപ്പിനെ വിഴുങ്ങുന്ന കലാപത്തീ ജര്‍മ്മനിയിലേക്കും പടരുമോ?